
കട്ടപ്പന: കട്ടപ്പന ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഭദ്രകാളിമഹേശ്വരിക്ക് മകരച്ചൊവ്വ പൊങ്കാല സമർപ്പണം നടത്തി. . എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം പ്രസിഡന്റ് ഷീബ വിജയൻ, സെക്രട്ടറി ഷജി തങ്കച്ചൻ, അഖില കേരള വിശ്വകർമ മഹാസഭ മഹിളാ സമാജം പ്രസിഡന്റ് വത്സമ്മ വിജയൻ, വിളക്കിത്തല നായർ സമാജം കട്ടപ്പന ശാഖ പ്രസിഡന്റ് രാധാമണി സോമൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം മേൽശാന്തി എം.എസ്. ജഗദീഷ് ശാന്തി ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി പി.ഡി. ബിനു, എ.എൻ. സാബു അറയ്ക്കൽ, ജയേഷ്, ലാലിച്ചൻ, മനീഷ്, എന്നിവർ നേതൃത്വം നൽകി. തുടർന്ന് അന്നദാനവും നടന്നു.