തൊടുപുഴ: കല്ലാനിയ്ക്കൽ സെന്റ് ജോർജ് സ്‌കൂളിനു മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സ്‌കൂൾ മൈതാനത്ത് പൊടിയുയർത്തി ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. കുട്ടികൾ ഈ സമയം മൈതാനത്തില്ലായിരുന്നു. കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അദ്ധ്യാപകർ ശ്രദ്ധിക്കുകയും ചെയ്തു. നൂറു മീറ്ററോളം ഉയരത്തിൽ പൊടിയുയർത്തിയതിനു ശേഷം കാറ്റടങ്ങിയതോടെയാണ് നാട്ടുകാർക്കും അദ്ധ്യാപകർക്കും ആശ്വാസമായത്. കാറ്റിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ല.