മൂലമറ്റം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഇതിനോട് ചേർന്നുള്ള മീൻ കുളവും പൂച്ചെടികളും ഐടി ലാബിന്റെ ചില്ലും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. തിങ്കളാഴ്ച സ്‌കൂൾ തുറന്നപ്പോഴാണ് കുളവും മറ്റും തകർത്ത നിലയിൽ അധികൃതർ കണ്ടെത്തിയത്. സ്‌കൂൾ കോമ്പൗണ്ടിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് . പ്രദേശത്ത് പൊലീസ് അന്വേഷണം ശക്തമാക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.