മുട്ടം: ദുരന്തനിവാരണ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ അഗ്നി രക്ഷാ നിലയത്തിന്റെ അഭിമുഖ്യത്തിൽ മുട്ടം പൊളി ടെക്നിക്ക് കോളേജിൽ മോക്ഡ്രില്ലു സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും മോക്ഡ്രില്ലിന്റെ ഭാഗമായി. കെട്ടിടം തകരുന്ന സാഹ്യചര്യത്തിൽ അപകടരഹിതമായി സൂരക്ഷിത സ്ഥലത്ത് എത്തുകയും, വിദ്യാർത്ഥികൾ ഉൾപെടുന്ന സെർച്ച് ആൻറ് റെസ്ക്യൂട്ടീവിന്റെ സഹായത്തോടെ അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ പ്രഥമ ശുശ്രൂഷ നൽകി രക്ഷപെടുത്തുന്ന പ്രവർത്തനമാണ് അവതരിപ്പിക്കപെട്ടത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും സ്ട്രച്ചറിന്റെയും റോപ്പിന്റെയും സഹായത്തോടെ കുട്ടികളെ ഇറക്കിയും അഗ്നി പ്രതിരോധം എക്സിറ്റിൻ ഗ്യൂഷർ പ്രവർത്തനം എന്നിവയും പ്രദർശിപ്പിച്ചു. ഗവൺമെൻറ് ഹോസ്പിറ്റൽ മെഡിക്കൽ ടീം മുട്ടം പൊലീസ് മോക്ഡ്രില്ലിന്റെ ഭാഗമായി പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ രാജൻ ഫയർ ഓഫീസർമാരായ എം.വി മനോജ്, അനീഷ് കുമാർ, സജീവൻ, പ്രശാന്ത്, രാഗേഷ്, അയൂബ്, ജിജോ ഫിലിപ്പ്, നാസർ, നിബിൻ ദാസ്എന്നിവർ മോക്ഡ്രില്ലിന് നേതൃത്ത്വം നൽകി.