മൂലമറ്റം: തുമ്പച്ചിക്ക് സമീപം തീപിടുത്തത്തിൽ 10 ഏക്കർ സ്ഥലം കത്തി നശിച്ചു. ചുനന്മാക്കൽ തോമസ്, പുളിക്കൽ പീലിപ്പോസ്, ഐരാറ്റിൽ സൈമൺ എന്നിവരുടെ കൃഷിയിടത്താണ് തീപിടിച്ചത്. തോമസിന്റെ 6 ഏക്കൽ സ്ഥലം പൂർണമായും കത്തിനശിച്ചത്. റബ്ബർ, കമുക്, കാപ്പി, കൊടി, വാഴ, കപ്പ തുടങ്ങിയ കൃഷി തുടങ്ങി ദേഹണ്ഡങ്ങളാണ് കത്തി നശിച്ചത്. മൂലമറ്റത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയെങ്കിലും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കാറ്റുള്ളതും വാഹനങ്ങൾ എത്താൻ സാധിക്കാത്തതും രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. നാട്ടുകാരും ഫയർഫോഴ്‌സും തീ തല്ലി കെടുത്താൻ ശ്രമം നടത്തുന്നു