maharani
മംഗല്യപ്പട്ടെടുക്കൂ മലേഷ്യയിലേക്ക് പറക്കൂ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി ഏഴാം വാർഡ് കൗൺസിലർ ബിൻസി അലി നിർവഹിക്കുന്നു

തൊടുപുഴ : മഹാറാണി വെഡ്ഡിംഗ് കളക്ഷന്റെ 'മംഗല്യപ്പട്ടെടുക്കൂ മലേഷ്യയിലേക്ക് പറക്കൂ' സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. 2 ജനുവരി 1 മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ വിവാഹ പർച്ചേഴ്സ് നടത്തുന്നവരിൽ നിന്നും ഓരോ പത്ത് ദിവസം കൂടുംതോറും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നവദമ്പതികൾക്ക് മലേഷ്യയിലേക്ക് ഹണിമൂൺ പക്കേജ് സമ്മാനമായി നൽകുന്നു. ഇതിന്റെ രണ്ടാമത്തെ നറുക്കെടുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി ഏഴാം വാർഡ് കൗൺസിലർ ബിൻസി അലി നിർവഹിച്ചു. വിജയിയായി ഈരാറ്റപേട്ട നൈസ് ഫുഡ് പ്രോഡക്ട് എം.ഡി അമാനുള്ളയുടെ സഹോദരി പുത്രി പാളയം വീട്ടിൽ ഐഷ സെയ്ദ് മുഹമ്മദ്- മുഹമ്മദ് മിന്നാ ദമ്പതികളെ തിരഞ്ഞെടുത്തു.