തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ നാളെ ദശീയ സെമിനാറും ഇന്റർകോളീജിയേറ്റ് ഫെസ്റ്റും നടക്കും. അഡ്വാൻസ്ഡ് കമ്പ്യൂട്ടറിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നവിഷയത്തിൽ നടക്കുന്ന സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗവേഷകർ, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളടക്കമുള്ളവർ പങ്കെടുക്കും. അൻപതിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എ. ഐ. സി. ടി ഇ ഡയറക്ടർ ഡോ. യു. രമേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. ബാഗ്ളൂർ ക്രൈസ്റ്റ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംഗ് വിഭാഗം മേധാവി ഡോ.കെ. ബാലചന്ദ്രൻ , തൃശൂർ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ കമ്പ്യൂാർ സയൻസ് വിഭാഗം മേധാവി ഫാ. ഡോ. എ. കെ. ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഓൾ കേരള ഇന്റർ കോളീജിയേറ്റ് ഫെസ്റ്റിൽ കോഡിങ്ങ്, ക്വിസ് മത്സരങ്ങളും നടക്കും. പത്രസമ്മേളനത്തിൽ കോളേജ് ഐ. ക്യു. എ. സി. സി കോർഡിനേറ്റർ എൻ. വി. മെൽവിൻ, കമ്പ്യൂട്ടർ സയൻസ് മേധാവി ധന്യാ ജോബ്, ഫെസ്റ്റ് കോർഡിനേറ്റർ ജിബിൻ ജോർജ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.