തൊടുപുഴ: ന്യൂമാൻ കോളജിൽ പൂർവ്വ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും മഹാസമ്മേളനം നാളെ വൈകിട്ട് 4 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ ബിഷപ് എമിറ്റസ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടക്കും. പൂർവ്വവിദ്യാർഥി സംഘടനക്കായി കോളജിൽ പണികഴിപ്പിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ആശീർവാദം കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. റജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് മാനേജർ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിലും വെബ്‌സൈറ്റ്, ബാങ്ക് രേഖകൾ യഥാക്രമം മുൻ പ്രിൻസിപ്പൽമാരായ ഡോ. ടി.എം ജോസഫും ഫാ.ഡോ. വിൻസന്റ് നെടുങ്ങാട്ടും നിർവഹിക്കും. നാളെ വൈകുന്നേരം 3 ന് അവസാനവർഷ ബിരുദ-ബിരുദാനന്തര വ്ദ്യാർഥികളെ സംഘടനിയിലേയ്ക്കു പ്രവേശിപ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർഥിയും ഇടുക്കി എസ്.പിയൂമായ പി.കെ മധു നിർവഹിക്കും. 26 ഞായറാഴ്ച വൈകിട്ട് 4:30-ന് കോളജ് അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം പൂർവ്വ വിദ്യാർഥികൂടിയായ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. ബിഷപ് മാർ അത്തനാസിയോസ് അനുഗ്രഹ പ്രാഭാഷണം നടത്തും.