കട്ടപ്പന: ലബ്ബക്കട ജെ.പി.എം. ബി.എഡ്. കോളജ് വിദ്യാർഥികൾ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ ശുചീകരണം നടത്തി. സന്ദർശകർ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രദേശത്ത് കുന്നുകൂടിയതോടെയാണ് വിദ്യാർഥികളും അദ്ധ്യാപകരും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിച്ചത്. ഇവർ 50 ചാക്കുകളിലായി ശേഖരിച്ച മാലിന്യം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗം ഷീന ജേക്കബ്, ഹെൽത്ത് ഇൻസ്‌പെക്ടർ കുരുവിള തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനിഷ്, കോളജ് ബർസാർ ഫാ. ജോബിൻ കൂനംപാറയിൽ, പ്രിൻസിപ്പൽ ഡോ. സുമി എം.സ്‌കറിയ, ഫാ. ജോസഫ് തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.