കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠം വാർഷികം 26 ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 1.30മുതൽ കിഡ്സ് ഫെസ്റ്റ്, 4.30 ന് നടക്കുന്ന സമ്മേളനം കട്ടപ്പന മുൻസിഫ് മജിസ്‌ട്രേറ്റ് എൻ.എൻ. സിജി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി മിർന മേനോൻ മുഖ്യാതിഥിയായിരിക്കും. സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ അധ്യക്ഷത വഹിക്കും. അഞ്ചുമുതൽ വിവിധ കലാപരിപാടികൾ.