തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ മിനി നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. 2006 ജനുവരി ഒന്നിന്ശേ ഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്സ് യൂണിഫോം, രജിസ്‌ട്രേഷൻ ഫീസ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു.
ഫെബ്രുവരി 7,8 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടത്തുന്ന സംസ്ഥാന മിനി നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. 9447753482.