അരിക്കുഴ: ഉദയ വൈ എം എ ലൈബ്രറിയുടെ നേത്യത്വത്തിൽ അരിക്കുഴ ഗവ: ഹൈ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ' പരിക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം, പരീക്ഷപ്പേടി എങ്ങനെ മാറ്റാം' എന്നീ വിഷയത്തിൽ ജസ്റ്റ്യൻ ജോസഫ് (അസിസ്റ്റന്റ് പ്രൊഫ. സെന്റ് ജോസഫ് കോളേജ് മൂലമറ്റം) ക്ലാസെടുത്തു. ഉദയ വൈ എം എ ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, കെ.ആർ സോമരാജൻ, ടി..എം ജോർജ് തടത്തിൽ എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി.