മൂലമറ്റം: ചാരായക്കേസിൽ രണ്ട് സംഘത്തിലെ മൂന്ന്പേർക്കെതിരെ കേസ് .വെള്ളിയാമറ്റം ഇഞ്ചക്കാട്ടിൽ മനോജിനെ (47)യാണ് ചൊവ്വാഴ്ച രാത്രി 9.30 ന് മൂലമറ്റം എക്സ്സൈസ് സംഘം ആദ്യം പിടികൂടിയത്.ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സംഘത്തെ നാളയാനി കാഞ്ഞിരംവളവ് ഭാഗത്ത് കണ്ടെത്തി. പൂമാല സ്വാമിക്കവല ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ ഷിനു (39) നാളയാനി ചാഞ്ഞപ്ലാക്കൽ സലിംകുമാർ (40)എന്നിവരെ കൂടി ചാരയവുമായി എക്സ്സൈസ് സംഘം കണ്ടെത്തുകയായിരുന്നു..ഈ സംഭവത്തിൽ ഒന്നാം പ്രതിയായ ഷിനു എക്സ്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു.ഇയാൾക്കായി ഊർജിത അന്വേഷണം നടന്നു വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.