എസ്.എൻ.ഡി.പി. യോഗം തൊടുപുഴ യൂണിയനും ജനമൈത്രി പൊലീസും ചേർന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12.15 ന് വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന്ലഹരി ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ തൊടുപുഴ ജനമൈത്രി പൊലീസ് സ്റ്റേഷൻ പി.ആർ.ഓ. എസ്.ഐ. ഷാജി.എം. ക്ലാസ് നയിക്കും. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.