കട്ടപ്പന: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുളള 2020ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിലെ 34 വാർഡുകളിലെ വോട്ടർ പട്ടിക മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് ,വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകൾ/ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14.