തൊടുപുഴ: സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസൺസ് മാർച്ച് 25ന് ജില്ലയിലെത്തും. വൈകിട്ട് നാലിന് കുമ്പംകല്ലിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6.30ന് വെങ്ങല്ലൂർ ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൾ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയപാർട്ടികളിലുള്ള പ്രമുഖർ പങ്കെടുക്കും. ദേശീയ കലാസംഘം അവതരിപ്പിക്കുന്ന തെരുവരങ്ങ് ഉണ്ടാകും. മാർച്ചിന്റെ പ്രചരണാർത്ഥം നിയോജകമണ്ഡലം തലങ്ങളിൽ വാഹനപ്രചരണ ജാഥകൾ നടക്കും. വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.എച്ച്. അബ്ദുൾ മജീദ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ടി.എ. മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി അജയൻ പുതുശേരികുടിയിൽ, സെക്രട്ടറി വി.ഇ. സുബൈർ എന്നിവർ പങ്കെടുത്തു.