കുമളി : തമിഴ്നാട്ടിൽ നിലനിൽക്കുന്ന പ്രാകൃത രീതിയായ ഊര് വിലക്ക് കേരളത്തിലെ മരണ വീട്ടിൽ നടപ്പാക്കി . ചക്കുപള്ളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപെട്ട കുതുക്കൽത്തേരിയിലാണ് സംഭവം . തലമുറകളായി ഇവിടെ കുടുംബസംതം താമസക്കാരായ ശ്രീഭവനിൽ കെ ആർ ചിന്നത്തമ്പിയുടെ മാതാവ് രജനി (69) രോഗം മൂലം ബുധനാഴ്ച ഉച്ചയോടെ മരണമടഞ്ഞു . തമിഴ് വിഭാഗക്കാരായ ചിന്നത്തമ്പിയുടെ കുടുംബത്തിലെ മരണാനന്തര ചടങ്ങിൽ തങ്ങളുടെ സംഘത്തിൽ ഉൾപ്പെടുന്ന ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് പ്രാദേശികമായ ഒരു തമിഴ കൂട്ടായ്മയുടെ ആളുകൾ അറിയിച്ചതായി തൊഴിലാളികൾ പറയുന്നു. നിർദ്ദേശം മറികടന്നു ആരെങ്കിലും മരണ വീട്ടിൽ പോയാൽ അവരെ ഒറ്റപെടുത്തുമെന്ന ഭീഷണി ഉണ്ടായതായും തമിഴ് തോട്ടം തൊഴിലാളികൾ തന്നെ പറയുന്നു . ഇക്കാരണത്താൽ ചുരുക്കം തമിഴ് തൊഴിലാളികൾ മരണ വീട്ടിൽ വന്നു പോയതൊഴിച്ചാൽ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്യം നൽകിയത് നാട്ടുകാരനാണ്.
മലയാളികളോടൊപ്പം , തമിഴ്നട്ടിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ഇവിടെ കുടിയേറിയ തോട്ടം തൊഴിലാളികളും ധാരാളമായി താമസിക്കുന്ന പ്രദേശമാണ് കുതുക്കൽത്തേരിയും തൊട്ടടുത്തുള്ള മാധവൻകാനവും. അടുത്തകാലത്തായി തമിഴ്ജനതയെ മാത്രം ഉൾപ്പെടുത്തി മാധവൻ കാനം കേന്ദ്രീകരിച്ചു ഊര് കൂട്ടം രൂപീകരിച്ചതായി പറയുന്നു .അതി സമ്പന്നരായ ചില എസ്റ്റേറ്റ് ഉടമകളാണ് ഇതിനു നേതൃത്വം നൽകുന്നത് .കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികളും തൊഴിളികളെ തങ്ങളുടെ വരുതിയിൽ നിർത്താൻ ഇത്തരം ഊര് കൂട്ടത്തിനു പരോക്ഷ പിന്തുണ നൽകുന്നുണ്ട് .
നൂറ്റാണ്ടുകൾ പഴക്കമുള്ള കുതുക്കൽത്തേരി ദേവി ക്ഷേത്രത്തിൽ എല്ലാവിഭാഗം ഭക്തരും സംയുക്തമായിട്ടാണ് പൂജ കർമങ്ങൾനടത്തി വന്നിരുന്നത് . എന്നാൽ ഏതാനും നാളുകൾക്കു മുൻപ് ഒരു വിഭാഗം ആളുകൾ തമിഴ് തൊഴിലാക്കികളെ മുൻ നിർത്തി ക്ഷേത്രവും വസ്തുവകകളും കയ്യേറാൻ ശ്രമിക്കുകയും ഈ വിഷയത്തിൽ ചിന്നത്തമ്പി നാട്ടുകാരോടൊപ്പം നിൽക്കുകയുംചെയ്തു.,മാത്രവുമല്ല പുതിയതായി നിലവിൽ വന്ന ഭരണ സമിതിയുടെ പ്രസിഡന്റുമായി . ഇതാണ് തന്റെ കുടുംബത്തിനെതിരെ ഊരു വിലക്കേർപ്പെടുത്താൻ കാരണമെന്നു ചിന്നത്തമ്പി പറയുന്നു . തമിഴ്നാട്ടിൽ നിലനിൽക്കുന്ന പ്രാകൃത രീതിയായ ഊരു വിലക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സാംസ്‌കാരിക കേരളത്തിൽ അടിച്ചേപ്പിക്കാൻ ചിലർ ശ്രമിക്കുന്നതിനെ ചെറുക്കേണ്ടത് പുതിയ തലമുറയുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.. സ്വന്തം ആളുകൾ തന്നെയും കുടുംബത്തെയും ഒറ്റപെടുത്തിയപ്പോൾ ജാതി മേധ ഭേദമെന്യേ നല്ലവരായ നാട്ടുകാരാണ് തന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയതെന്ന് ചിന്ന തമ്പി പറഞ്ഞു.