ചെറുതോണി: കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് ഇന്ന് തിരിതെളിയും. ദൃശ്യ വിസ്മയങ്ങളുടെഏഴ് ദിനരാത്രങ്ങൾ ഇനി കാൽവരിമൗണ്ടിന് സ്വന്തം. ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഉൾപ്പെടുന്ന 70 ൽ പരം പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശകർക്ക് പുതുമേയേകും.കുളിരണിയുന്ന കാറ്റും മഞ്ഞിൽ കുളിച്ച മലനിരകളും കാൽവരിമൗണ്ട് വ്യൂപൊയിന്റിലേക്ക് സന്ദർശകരെ ഒഴികി എത്തിക്കും. കാൽവരികുന്ന് കാണാൻ കുതിരപ്പുറത്ത്‌പോകാം. കൊടൈഅക്കനാലിൽ നിന്നാണ് സവാരി കുതിരയെ എത്തിച്ചിട്ടുളളത്.ഇന്ന് വൈകിട്ട് 5 ന് ചേരുന്ന പൊതു സമ്മേളനനത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ എക്സിബിഷൻ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഫാ.ജോസഫ് തളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും നബാഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസ്, ഡി ഡി എം അശോക് കുമാർ നായർ ,കേരളാ ബാങ്ക് ജനറൽ മനേജർ എ ആർ രാജേഷ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റ് കമ്മറ്റി ഭാരവാഹികൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും .വൈകിട്ട് 7 ന് കോമഡി താരം കമലാസനൻ അവതരിപ്പിക്കുന്നകോമഡി മെഗാഷോയും അരങ്ങേറും.