jaihind

തൊടുപുഴ : മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ വനിതകളുടെ രാത്രിനടത്തം നടത്തി. പൊതു ഇടങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച്, രാത്രികളിൽ തനിച്ച് സഞ്ചരിക്കാനുള്ള തങ്ങളുടെ അവകാശം പൊതുസമൂഹത്തിനെയാകെ ഈ രാത്രിനടത്തത്തിലൂടെ ഓർമ്മപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി 10ന് മുതലക്കോടത്ത് തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു. നൂറുക്കണക്കിന് സ്ത്രീകൾ കൂട്ടമായി നടന്ന് തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ 11.30ന് സമാപിച്ചു. ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി ഷാജുപോൾ, വൈസ് പ്രസിഡന്റ് അജയ് തോമസ് എന്നിവർ പ്രസംഗിച്ചു. ജയ്ഹിന്ദ് ലൈബ്രറി വനിതാവേദി പ്രസിഡന്റ് മിനി ടോമി, സെക്രട്ടറി ജിൻസി മനോജ്, ഉഷാരവീന്ദ്രൻ തുടങ്ങിയവർ രാത്രി നടത്തത്തിന് നേതൃത്വം നല്കി.