ഇടുക്കി : 'ചങ്ങാതിക്കൂട്ടം' തെങ്ങുകയറ്റ പരിശീലന പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോർഡിന്റെ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന ഡി.എസ്.പി ഫാമിൽ പരിശീലന പരിപാടി ആരംഭിക്കുന്നു. 20 പേർ അടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം ഫെബ്രുവരി 3 മുതൽ 8 വരെ നടക്കും. ജില്ലയിലെ അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക്, എറണാകുളം ജില്ലയുടെ കോതമംഗലം മൂവാറ്റുപുഴ താലൂക്കിലുള്ളവർക്കും മുൻഗണന. താൽപ്പര്യമുള്ളവർ ഫാം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 0485 2554240