ഇടുക്കി : റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഇന്ന് ഡൽഹിയിൽ എത്തും. സമഗ്രശിക്ഷ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് സംഘം ഡൽഹിയിലെത്തുന്നത്.ജില്ലാ പ്രോഗ്രാം ഓഫീസർ കെ.എ സുലൈമാൻ കുട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത് കുട്ടികൾക്ക് യാത്രയയപ്പു നൽകി.ഉല്ലാസപ്പറവകൾ എന്ന് പേരിട്ടിരിക്കുന്ന സംഘത്തിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കൾ, ഡോക്ടർമാർ സഹിതം 60 പേരുണ്ട്. സംഘത്തിന് ഇന്ന് കേരള ഹൗസിൽ സ്വീകരണം നൽകും. നാളെ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ സ്വീകരണം നൽകും. രണ്ടു ദിവസം ഡൽഹിയും പരിസര പ്രദേശങ്ങളും സന്ദർശിക്കും. . 26ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട ശേഷം 27ന് താജ്മഹൽ സന്ദർശിച്ച് 28 ന് നാട്ടിൽ തിരിച്ചെത്തും.