തൊടുപുഴ : കരിമണ്ണൂർ- വെസ്റ്റ് കോടിക്കുളം റോഡിൽ വണ്ടമറ്റം ഷാപ്പിൻപടി മുതൽ ഐരാമ്പിള്ളിക്കവല വരെയുള്ള ഭാഗത്ത് റോഡിൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ 24 മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇരുവശങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ വണ്ടമറ്റം - കപ്പത്തൊട്ടി- ചെറുതോട്ടിൻകര റോഡ് വഴി തിരഞ്ഞ് പോകണം.