santhosh

കുമളി: സംസാരശേഷിയില്ലാത്ത യുവാവിനെ കാണാതായി പരാതി നൽകി ഒരാഴ്ച്ച കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ . കഴിഞ്ഞ 16നാണ് പൊത്തും കണ്ടം തയ്യിൽ വീട്ടിൽ സന്തോഷ് (42)നെ കാണാതായത്. സന്തോഷിനെ കാണാതായ വിവരം സഹോദരി അജിത കമ്പംമെട്ട് പൊലീസിൽ പരാതി നൽകി.ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പിയ്ക്ക് സന്തോഷിന്റെ മാതാവ് ലീലാമ്മ പരാതി നൽകിയിട്ടും നടപടിയില്ല. ചേറ്റുകുഴി സ്വദേശിയോടൊപ്പം സന്തോഷ് ചേറ്റുകുഴിയിൽ നിന്നും ഓട്ടോയി മന്തിപ്പാറയിൽ ഇറങ്ങിയതായി ദൃസാക്ഷികൾ പറഞ്ഞിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ തേനി വീരപാണ്ടി അന്നാദാന മണ്ഡപത്തിൽ ഭക്ഷണം കഴിച്ചതായും പറയുന്നു. കമ്പംമെട്ട് ചേറ്റുകുഴി സ്വദേശിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും ബാറിൽ എത്തി മദ്യപിക്കുകയും സന്തോഷ് ബീഡി വാങ്ങാൻ പോയി തിരികെ എത്തിയില്ല എന്നുമാണ് പറയുന്നതെന്ന് പത്രസമ്മേളനത്തിൽ ബന്ധുക്കൾ പറഞ്ഞു. സന്തോഷ് മാതാവ് ലീലാമ്മയോടും ജേഷ്ഠൻ ലാലുവിനൊടൊപ്പമാണ് താമസിച്ചിരുന്നത്.