കട്ടപ്പന: വാഴവര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഉത്സവവും 28, 29, 30 തിയതികളിൽ ആഘോഷിക്കും. 28 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യസമേത മഹാഗണപതി ഹവനം, 7.30 ന് ഗുരുപൂജ, 8.10 ന് ശാഖാ പ്രസിഡന്റ് രജീഷ് ടി.ആർ. പതാക ഉയർത്തും, ഒൻപതിന് മൃത്യുഞ്ജയഹോമം, 10 ന് ഗുരുദേവ ഭാഗവത പാരായണം, ഒന്നിന് പ്രസാദമൂട്ട്, ആറിന് സമൂഹപ്രാർഥന, 7.30 ന് ശ്രീഗുരു കുടുംബയോഗത്തിന്റെ ഗാനമേള. 29 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യസമേത മഹാഗണപതി ഹവനം, എട്ടിന് കലശം, പഞ്ചഗവ്യം, 10 ന് ഗുരുദേവ ഭാഗവത പാരായണം, ഒന്നിന് പ്രസാദമൂട്ട്, നാലിന് സുദർശനഹോമം, ആറിന് സമൂഹപ്രാർഥന, 7.15 ന് കലാസന്ധ്യ. 30 ന് രാവിലെ 6.15 ന് അഷ്ടദ്രവ്യസമേത മഹാഗണപതി ഹവനം, എട്ടിന് ഗുരുദേവ കൃതികളുടെ ആലാപനം, 10 ന് കലശപൂജ, 10.45 ന് കലശാഭിഷേകം, 11 ന് ഉത്സവപൂജ, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് ഭാഗവത പാരായണം, ആറിന് താലപ്പൊലി ഘോഷയാത്ര, എട്ടിന് നടക്കുന്ന സാംസ്‌കാരി സമ്മേളനം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. 8.30 ന് സ്വരലയ ഓർക്കസ്ട്രയുടെ ഗാനമേള.