ചെറുതോണി: പത്ത് ലിറ്റർ വിദേശ മദ്യവുമായി മുരിക്കാശ്ശേരി സ്വദേശി പൊലീസ് പിടിയിലായി. മുരിക്കാശ്ശേരി കൊറ്റിക്കൽ കോരാ കുര്യാക്കോസ് (57) ആണ് പിടിയിലായത്. മുരിക്കാശേരി ടൗൺ കേന്ദ്രികരിച്ച് മദ്യ വിൽപ്പന നടത്തുന്നതിനിടയിലാണ് മുരിക്കാശ്ശേരി പൊലീസ് ഇയാളെ പിടികൂടിയത് .പ്രതിയെ കോടതിയിൽ ഹാജരാക്കി.