വെങ്ങല്ലൂർ : വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 1 ന് തുടക്കമാകും. 8 ന് സമാപിക്കും. 1ന് വൈകുന്നേരം 7 നും 8 നും മദ്ധ്യേ ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ഫെബ്രുവരി 1 ന് രാവിലെ ,​5.30 ന് ഗണപതി ഹോമം,​ വിശേഷാൽ ഗുരുപൂജ,​ 6 ന് ഉഷപൂജ,​ വൈകിട്ട് 6.30 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന,​ 8.30 ന് സിനിമാറ്റിക് ഡാൻസ് നൃത്തോത്സവം,​ ഫെബ്രുവരി 2 ന് രാവിലെ പതിവ് പൂജകൾ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5.30 ന് ഭഗവതി സേവ,​ ലളിതസഹസ്ര നാമാർച്ചന,​ 6.30 ന് ശ്രീകോവിൽ പിച്ചള സമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും,​ 7 ന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന,​ ​ 8 ന് ബാലൈ. ബ്രഹ്മാണ്‌ നായകൻ. ഫെബ്രുവരി 3 ന് രാവിലെ പതിവ് പൂജകൾ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5.30 ന് ഭഗവത്സേവ,​ ലളിതസഹസ്ര നാമാർച്ചന,​ ​ 7 ന് കെടാവിളക്ക് സമർപ്പണം,​​ 8 ന് സംഗീത വിരുന്ന്,​ ഫെബ്രുവരി 4 ന് രാവിലെ പതിവ് പൂജകൾ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 6 ന് ഭഗവതി സേവ,​ ലളിതസഹസ്ര നാമാർച്ചന,​ 8 ന് വെങ്ങല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നൃത്തനൃത്യങ്ങളും പൂരക്കളികളും,​ ഫെബ്രുവരി 5 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് വിശേഷാൽ ഉത്സവ പൂജ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര,​ 6.30 പ്രസാദ ഊട്ട്,​ 7.30 ന് സർപ്പബലി,​ 9 ന് കഥാപ്രസംഗം,​ ഫെബ്രുവരി 6 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് വിശേഷാൽ സുബ്രഹ്മണ്യപൂജ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര,8 ന് ഹൃദയജപ ലഹരി,​ 9 ന് മഹാപ്രസാദ ഊട്ട് ,​ ഫെബ്രുവരി 7 ന് രാവിലെ പതിവ് പൂജകൾ,​ വിശേഷാൽ ഉത്സവപൂജ,​ 10 ന് വിശേഷാൽ പൂജ,​ 10.30 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് ശ്രീബലി സേവ,​ പകൽപ്പൂരം,​ രാത്രി 7.30 ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന,​​ പ്രസാദ ഊട്ട്,​ സമാപന ദിനമായ ഫെബ്രുവരി 8 ന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ പൂയം മഹോത്സവവും 22​-ാമത് വിശേഷാൽ പ്രതിഷ്‌ഠാ വാർഷികവും,​ 9 ന് ഗുരുദേവ കീർത്തന പാരായണം,​ സർവൈശ്വര്യ പൂജ,​ പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് ആറാട്ട് പുറപ്പെടൽ,​ ആറാട്ട് ബലി,​ വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര,​ തുടർന്ന് തിരുമുമ്പിൽ പറവയ്പ്പ്,​ കൊടിയിറക്ക്,​ വൈകിട്ട് മഹാപ്രസാദ ഊട്ട്,​ 7 ന് ഡാൻസ്,​ തുടർന്ന് ഭരതനാട്യം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.