prabhu
പ്രഭു

തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് കമ്പം സ്വദേശി കെ.കെ. പെട്ടി ചെല്ലാണ്ടിയമ്മൻ കോവിൽ പ്രഭുവിനെയാണ് (36) ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി കെ.കെ. സുജാതയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. അണക്കര- കുമളി റോഡിൽ ആറാം മൈലിൽ ഓർഡോക്‌സ് പള്ളിയുടെ മുമ്പിലെ റോഡരികിൽ നിന്നാണ് 2.050 കിലോ ഗ്രാം കഞ്ചാവുമായി ഉടുമ്പൻചോല എക്‌സൈസ് ഇൻസ്പക്ടർ ജി. വിജയകുമാറും സംഘവും പ്രതിയെ പിടികൂടുന്നത്. കേസ് ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി. ടോമിയാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.