തൊടുപുഴ: ശ്രീനാരായണ സേവാനികേതൻ തൊടുപുഴ പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ ഞായറാഴ്ച ആത്മോപദേശ ശതക പഠന ക്ലാസ് നടത്തും.ആചാര്യൻ കെ.എൻ. ബാലാജി ക്ലാസിന് നേതൃത്വം നൽകും. പഠിതാക്കൾ രാവിലെ പത്തിന് തന്നെ എത്തിച്ചേരണമെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.