തൊടുപുഴ: നാളെ നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ എല്ലാ മതേതര മനസുകളും കണ്ണികളാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.ഇന്ത്യയുടെ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും
ജനാധിപത്യ സംവിധാനത്തിനും നിരക്കാത്തതാണ് ഈ ഭേദഗതി. മുസ്ലീം ജനവിഭാഗത്തിന് പൗരത്വം നിഷേധിക്കാനുള്ള നടപടികളാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുമുണ്ട്. ഇന്ത്യയെ വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെയുള്ള ഉജ്ജ്വലമായ ജനകീയ മുന്നേറ്റമാകും നാളെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യമഹാശൃംഖല. ഇതിന്റെ ഭാഗമാണ് ഇടുക്കിയിൽ തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ അമ്പതിനായിരത്തോളം പേർ അണിനിരക്കുന്ന മനുഷ്യമഹാശൃംഖലയെന്നും അദ്ദേഹം പറഞ്ഞു.