വട്ടപ്പാറ : വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠയും ശ്രീധർമ്മ ശാസ്താ പ്രതിഷ്‌ഠയും ഫെബ്രുവരി 4 മുതൽ 13 വരെ നടക്കും. . ക്ഷേത്രം ആചാര്യൻ പറവൂർ രാകേഷ് തന്ത്രികളും ശിവസ്വരൂപാനന്ദ സ്വാമികളും ക്ഷേത്രം മേൽശാന്തി എം.പുരുഷോത്തമൻ ശാന്തി,​ ക്ഷേത്രം ശാന്തി റ്റി.എസ് സതീഷ്,​ രതീഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫെബ്രുവരി 4 ന് വൈകിട്ട് ദീപാരാധനയ്ക്ക് ​ ആചാര്യവരണം,​ 5 ന് രാവിലെ മഹാഗണപതി ഹോമം,​ ഭഗവതി സേവ,​ മഹാമൃത്യുഞ്ജയ ഹോമം,​ മഹാസുദർശന ഹോമം,​ വൈകിട്ട് ലളിത സഹസ്ര നാമാർച്ചന,​ വിശേഷാൽ പൂജാ വഴിപാടുകൾ,​ 6 ന് രാവിലെ മഹാഗണപതി ഹോമം,​ സുകൃതഹോമം, ഭഗവതി സേവ, ലഘു സുദർശന ഹോമം, 10 ന് ബാധാ വേർപാട്,വൈകിട്ട് ലളിതസഹസ്ര നാമാർച്ചന,​ ,​ 7 ന് രാവിലെ മഹാഗണപതി ഹോമം,​ സുകൃത ഹോമം,​ ഭഗവതി സേവ,​ തിലഹോമം,​ വിഷ്ണുസഹസ്ര നാമജപം,​ ഭാഗവത പാരായണം,​ വൈകിട്ട് ലളിതസഹസ്ര നാമാർച്ചന,​ 8 ന് രാവിലെ മഹാഗണപതി ഹോമം,​ സുകൃതഹോമം,​ തിലഹോമം,​,​ വൈകിട്ട് പ്രസാദ ശുദ്ധി,​ മുളയിടൽ,​ അസ്ത്രകലശ പൂജ,​ വാസ്തുഘോമം,​ വാസ്തുകലശപൂജ,​ വാസ്തുബലി,​ സ്ഥലശുദ്ധി,​ വാസ്തുകലശാഭിഷേകം,​ 9 ന് രാവിലെ ഗണപതി ഹോമം,​ മുളപൂജ,​ ചതു: ശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ പഞ്ചകം പ്രോക്ത ഹോമം,​ പ്രായശ്ചിത്ത ഹോമം,​ ഭാഗവത പാരായണം,​ രാവിലെ 8 ന് വിഗ്രഹ ഘോഷയാത്ര,​ വൈകിട്ട് ഭഗവതി സേവ,​ മുളപൂജ,​ സ്ഥലശുദ്ധി പൂജ,​ അത്താഴപൂജ,​ 10 ന് രാവിലെ മഹാഗണപതി ഹോമം,​ കലശാഭിഷേക വിശേഷാൽ പൂജ,​ ​ വൈകിട്ട് ഭഗവതി സേവ,​ മുളപൂജ,​11 ന് രാവിലെ മഹാഗണപതി ഹോമം,​ മുളപൂജ,​ കലശാഭിഷേകം,​ വിശേഷാൽ പൂജ,​ വൈകിട്ട് ഭഗവതി സേവ,​ അത്താഴപൂജ,​ 12 ന് രാവിലെ മഹാഗണപതി ഹോമം,​ മുളപൂജ,​ തത്വഹോമം,​ തത്വകലശപൂജ,​ ബ്രഹ്മകലശപൂജ,​ വിശേഷാൽ പൂജ,​വൈകിട്ട് അധിവാസ ഹോമം,​ 13 ന് രാവിലെ മഹാഗണപതി ഹോമം,​ 9.15 നും 10 നും മദ്ധ്യേ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും,​ ശ്രീ ധർമ്മശാസ്താ പ്രതിഷ്‌ഠ,​ നാഗരാജാ പ്രതിഷ്‌ഠ എന്നിവ നടക്കും. തുടർന്ന് ശിവസ്വരൂപാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. 12 ന് അന്നദാനം,​ വൈകിട്ട് 4 ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സ്വീകരണം ,​ 5 ന് പൊതുസമ്മേളനം നടക്കും. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര സമർപ്പണവും ഉദ്ഘാടനവും തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ ,​ വൈസ് പ്രസിഡന്റ് ജി.അജയൻ എന്നിവർ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ അഡ്വ. സുരേന്ദ്രൻ,​ ആർ. അജയൻ,​ എൻ.ആർ വിജയകുമാർ,​ കെ.കെ രാജേഷ്,​ ഐബി പ്രഭാകരൻ എന്നിവർ സംസാരിക്കും. ജോസ് തോമസ് കാഞ്ഞിരക്കോണം,​ വി.എം സലിം മാസ്റ്റർ,​ കെ.ആർ നാരായണൻ,​ യു.എം രവി,​ എ.ആർ ചെല്ലപ്പൻ,​ കെ.എം സജി,​ സാബു ഒണക്കപ്പാറ,​ ശ്യാമള സാജു,​ സിന്ധു മനോഹരൻ,​ രഞ്ജിത് പുറക്കാട്ട്,​ സനൽകുമാർ വി.എസ്,​ സരസ ശിശുപാലൻ,​ തുളസി ബാബു,​ മോളി സജീവ്,​ ജോബി വാഴാട്ട്,​ വിനീത സുന്ദർ,​ സ്മിത പ്രസാദ് എന്നിവരെ ആദരിക്കും. വട്ടപ്പാറ ശാഖാ സെക്രട്ടറി ടി.വി സന്തോഷ് സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ എം.കെ വിജയൻ നന്ദിയും പറയും. രാത്രി 8 ന് കൊച്ചിൻ നാട്ടരങ്ങ് അവതരിപ്പിക്കുന്ന പഴമൊഴിയാട്ടം (ഗോത്രോത്സവം)​ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.