prathishadham
ചിന്നക്കനാൽ സിങ്കുകണ്ടത്തുനിന്നു കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾ പ്രതിഷേധവുമായി പട്ടയമേളയിൽ എത്തിയപ്പോൾ.

കട്ടപ്പന: പട്ടയമേളയിൽ പ്രതിഷേധവുമായി ചിന്നക്കനാൽ സിങ്കുകണ്ടത്തുനിന്നു കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെത്തി . പ്ലക്കാർഡുകളുമായാണ് പട്ടികവർഗ ഏകോപനസമിതിയുടെ നേതൃത്വത്തിൽ അഞ്ചോളം പേർ മേളയുടെ പരിസരത്ത് എത്തിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പുനരധിവാസം ഉറപ്പുനൽകി ഇവരെ സർക്കാർ ഭൂമിയിൽ നിന്നു കുടിയിറക്കിയത്. കുടിയിറക്കപ്പെട്ടവർക്ക് പകരം ഭൂമി നൽകണമെന്ന് വിവിധ അന്വേഷണ കമ്മിഷനുകളും ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. തങ്ങളെയും മനുഷ്യരായി കാണാൻ റവന്യു ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.