seminar

തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാ റും ക്വിസ്, കോഡിങ് (ക്യുഫിയസ്ഥ സീസൺ3) മത്സരങ്ങളും നടത്തി. അൻപതോളം കോളേജുകളിൽ നിന്നായി അദ്ധ്യാപകരും റിസേർച് സ്‌കോളേഴ്‌സും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ. ഫാ. ഡോ. ബോബി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെമിനാറിന്റെ ഉദ്ഘാടനം എഐ.സി.ടി.ഇ. ഡയറക്ടർ ഡോ രമേഷ് ഉണ്ണികൃഷ്ണൻ നിർവഹി ച്ചു. സംസ്ഥാന തല ക്വിസ് കോഡിങ് മത്സരങ്ങളുടെ ഉദ്ഘാടനം ജ്യോതി എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ഫാ.ഡോ. എ.കെ. ജോർജ് നിർവഹിച്ചു.ബാംഗ്ലൂർ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ .ജിൻസ് പടിഞ്ഞാറയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ധന്യ ജോബ്, ദേശീയ സെമിനാർ കൺവീനർ ഡോ. ബിജിമോൾ ,ജിബിൻ ജോർജ് എന്നിവർ പങ്കെടുത്തു.