കട്ടപ്പന : 1964ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള ഇടുക്കിയിലെ ഭൂമിയിൽ നിർമാണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് ഒന്നും മിണ്ടാതെ റവന്യു മന്ത്രി. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകൾ കോടതികളിലുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇതിൽ തീരുമാനമാകാതെ 2019 ഓഗസ്റ്റ് 22ലെ ഉത്തരവുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉണ്ടാകില്ലെന്നാണ് പരോക്ഷമായി പറഞ്ഞത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ചേർന്നിട്ടു ഒരുമാസം പിന്നിടുകയാണ്‌