ചെറുതോണി: കോൺഗ്രസ് (ഐ) കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അപ്പൂസ് ഹാളിൽ നടത്തും. പ്രസിഡന്റ് വക്കച്ചൻ വയലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എ.പി. ഉസ്മാൻ, അഡ്വ. ജോയി തോമസ് എന്നിവര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി വിജയൻ പുല്ലുമലയറിയിച്ചു.