ചെറുതോണി: ടൗണിലിറങ്ങിയ തെരുവുനായ അക്രമണകാരിയായി. സ്‌കൂളിലേക്ക് ബസ് കാത്തുനിന്ന കുട്ടികളെയും യാത്രക്കാരെയും നായ ആക്രമിക്കാൻ ശ്രമിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴുത്തിന് മുറിവേറ്റ നായയ്ക്ക് പേവിഷബാധയേറ്റു എന്ന സംശയത്തെ തുടർന്ന് നാട്ടുകാർ നായയെ പിന്നീട് തല്ലിക്കൊന്നു. പലർക്കും നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.
ചെറുതോണിയിൽ റോഡുവക്കിലും പരിസര പ്രദേശങ്ങളിലും ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും പെരുകിയതിനെ തുടർന്ന് തെരുവുനായ്ക്കളുടെ എണ്ണംവർധിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.