അടിമാലി : പന്നിയാർകുട്ടി അറുമുഖശക്തി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ മഹോത്സവവും കനക ജൂബിലി ആഘോഷവും ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. പുലിയന്നൂർ മുരളീ നാരായണൻ നമ്പൂതിരിപ്പാടും ആടികളേടം നീലകണ്‌ഠൻ നമ്പൂതിരിപ്പാടും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫെബ്രുവരി 1ന് രാവിലെ നടതുറക്കൽ,​ പതിവ് പൂജകൾ,​ 2 ന് രാവിലെ പതിവ് പൂജകൾ,​ മഹാഗണപതി ഹോമം,​ ഉഷപൂജ,​ ശീവേലി എഴുന്നള്ളിപ്പ്,​ 9.30 ന് ഉച്ചപൂജ,​ വൈകുന്നേരം ആചാര്യവരണം,​ ബിംബപരിഗ്രഹം,​ ജലാധിവാസം,​ ശുദ്ധിക്രീയകൾ,​ വാസ്തു പുണ്യാഹം,​ വാസ്തുബലി,​ പ്രസാദ ശുദ്ധി,​ രക്ഷോഘന ഹോമം,​ 3 ന് രാവിലെ പതിവ് പൂജകൾ,​ ,​ അഭിഷേകം,​ വൈകിട്ട് 6 ന് ഗണപതി ഹോമം,​ മൃത്യുഞ്ജയ ഹോമം,​ സുദർശന ഹോമം,​ അന്നദാനം,​ ഭഗവതി സേവ,​ 8 ന് ഗാനമേള,​ 4 ന് പതിവ് പൂജകൾ,​ തിലഹാ ഹോമം,​ ശയ്യാപൂജ,​ സംഹാരതത്വ ഹോമം,​ സംഹാര തത്വ കലശപൂജ,​ സംഹാരതത്ത്വാ കലശാഭിഷേകം,​ ജീവ കലശപൂജ,​ അന്നദാനം,​ വൈകുന്നേരം ജലോദ്ധാരം,​ ബിംബോദ്ധാരം- ബിംബം,​ ശയ്യയിലേക്ക് എഴുന്നള്ളിക്കൽ,​5 ന് രാവിലെ പതിവ് പൂജകൾ,​ പന്തീരടി പൂജ,​ കാഴ്ചശ്രീബലി,​ 9.10 നും 9.45 നും മദ്ധ്യേ അറുമുഖ ശക്തിയുടെയും ഉപദേവതകളായ ഗണപതി,​ ശാസ്താവ്,​ ഗൗരിപുരത്ത് അമ്മ,​ നാഗങ്ങൾ എന്നിവരുടെയും ശിലാവിഗ്രഹ പ്രതിഷ്‌ഠ,​ തുടർന്ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.45 ന് ദീപാരാധന,​ 7.30 ന് കാവടിയും താലവും വരവ്,​ 8 ന് കാവടിയാട്ടം,​ ഗരുഡൻ പറവ,​ 8.30 ന് സർവ്വാലങ്കാര പൂജ,​ പുഷ്പാഭിഷേകം,​ അത്താഴപൂജ,​ വിളക്കിനെഴുന്നള്ളിപ്പ്,​ രാത്രി 8 ന് പൊതുസമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് സി.ജി നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ നിർവഹിക്കും. യോഗം അസി.സെക്രട്ടറി കെ.ഡി രമേശ് ,​ യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ,​ യൂണിയൻ സെക്രട്ടറി ലതീഷ് മാസ്റ്റർ,​ കുമാരസംഘം യൂണിയൻ കോർഡിനേറ്റർ വി.എം സലിം മാസ്റ്റർ,​ യൂണിയൻ കൗൺസിലർ കെ.കെ രാജേഷ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് രാജൻ കാണക്കാലി നന്ദിയും പറയും. രാത്രി 9 ന് ഗാനമേളയും നടക്കും.