roy
റോയി കെ. പൗലോസ്

തൊടുപുഴ: ഡി.സി.സി മുൻ പ്രസിഡന്റ് റോയി കെ. പൗലോസിനെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. തട്ടക്കുഴ കൊന്നാനാൽ കെ.വി. പൗലോസ്- സാറാമ്മ ദമ്പതികളുടെ മകനാണ്. തട്ടക്കുഴ ഗവ. ഹൈസ്‌കൂൾ, തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, കേരള സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഉടുമ്പന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2017 വരെ ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. സ്‌പൈസസ് ബോർഡ് മെമ്പർ, വൈസ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചപ്പോൾ മൂന്നു തവണ ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബീനയാണ് ഭാര്യ: പോൾ വർഗീസ് റോയ് (എൻജിനീയർ), ഡോ. അമ്മു റോയി എന്നിവർ മക്കളാണ്.