മണക്കാട് : മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ഇന്ന് സമാപിക്കും. രാവിലെ 4.45 ന് പള്ളിയുണർത്തൽ,​ പതിവ് പൂജകൾ,​ ഗണതി ഹോമം,​ ഉഷപൂജ,​ എതൃത്തപൂജ,​ 8 മുതൽ നാരായണീയ പാരായണം,​ വൈകിട്ട് 4 ന് ആറാട്ടുബലി,​ കൊടിയിറക്ക്,​ ആറാട്ട് എഴുന്നള്ളിപ്പ്,​ പന്തീരടി പൂജ,​ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,​ 7 ന് കുന്നത്തുപാറയിൽ ആറാട്ട് വരവ് സ്വീകരണം,​ പാണ്ടിമേളം,​ 8.30 ന് ആറാട്ട് കഞ്ഞി,​ 9.30 ന് കലശാഭിഷേകം,​ പ്രസന്നപൂജ,​ വലിയകാണിക്ക,​ ശ്രീഭൂതബലി എന്നിവ നടക്കും.