house
വണ്ണപ്പുറം പഞ്ചായത്തിൽ ഷിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച് ഇന്ന് ഗൃഹപ്രവേശം നടക്കുന്ന സ്‌നേഹവീട്

വണ്ണപ്പുറം: പഞ്ചായത്തിലെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരുടെ കൂട്ടായ്മയായ ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തകർ കൈകോർത്തപ്പോൾ സഫലമായത് നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം. വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടത്ത് പണി പൂർത്തീകരിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കുമ്പോൾ അത് നാടിന്റെയാകെ അഭിമാന നിമിഷമായി മാറുകയാണ്. അർഹതയുള്ള കുടുംബത്തെ കണ്ടെത്തി ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഈ ദൗത്യം ഏറ്റെടുത്തപ്പോൾ ജാതിമത ചിന്തകൾക്കതീതമായി നാടൊന്നാകെ കൂടെയുണ്ടായിരുന്നു. സമൂഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന യുവാക്കളുടെ ചിന്തയിൽ നിന്നാണ് ഫൗണ്ടേഷന്റെ പിറവി. റിയാസ് പുള്ളിക്കുടി, അജ്മൽ ഇല്ലിക്കൽ, മൻസിൽ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമിച്ച് നൽകിയത്.