തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ സൈക്ലിംഗ് പരിശീലനം ആരംഭിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ജെയ്‌സൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കായിക താരങ്ങളായ ആഷിക് സൂസൻ, ഇൻസമാം നാസർ എന്നിവർ ക്ലാസിന് നേതൃത്വം നൽകുന്നു. രാവിലെ 6.30നും വൈകിട്ട് നാലിനുമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പുതിയതായി വരുന്ന സൈക്ലിസ്റ്റുകൾക്കും പരിശീലനം ലഭ്യമാണ്. ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും ഷിന്റോ ജോർജ്ജ് നന്ദിയും പറഞ്ഞു.