ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ശാരദാ കുടുംബ യൂണിറ്റിന്റെ 65-ാമത് പ്രാർത്ഥനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് രാമകൃഷ്ണൻ പുളിമൂട്ടിലിന്റെ വീട്ടിൽ നടക്കും. പി.കെ. രാമചന്ദ്രൻ,​ ശാഖാ പ്രസിഡന്റ് കെ.ജി. ഷിബു,​ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ,​ സംയുക്ത സമിതി സെക്രട്ടറി ശിവൻ വരിയ്ക്കയാനിക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഗിരിജ ശിവൻ,​ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ,​ സെക്രട്ടറി ശ്രീമോൾ,​ ശ്രീനാരായണ കുടുംബയൂണിറ്റ് കൺവീനർ പി.കെ. രാജമ്മ ടീച്ചർ എന്നിവരും ഉടുമ്പന്നൂർ ശാഖാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ശിവഗിരി പദയാത്രയിൽ പങ്കെടുത്ത ശിവൻ വരിയ്ക്കനായിക്കൽ,​ ഉഷ വരിയ്ക്കാനിക്കൽ,​ സിന്ദു കാവിൽ എന്നിവരെ യോഗത്തിൽ ആദരിക്കും. കുമാരി സംഘം സെക്രട്ടറി രാജലക്ഷ്മി പരിയാരത്ത് പുത്തൻപുരയിലിനെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനും അനുമോദിക്കുമെന്ന് കൺവീനർ കെ.കെ. ബാലചന്ദ്രൻ അറിയിച്ചു.