ഇടുക്കി: ക്വിറ്റ് ഇന്ത്യ ദിനമായ ഇന്ന് ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കുമെന്ന് ഡി.സി.സി അറിയിച്ചു. ജില്ലാതല ഉദ്ഘാടനം മുരിക്കാശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആഡിറ്റോറിയത്തിൽ പ്രസിഡന്റ് മിനി സാബുവിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ നിർവഹിക്കും.