രാജാക്കാട്: പൂപ്പാറ വോളിക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വോളിബോൾ
മത്സരം 'പൂപ്പാറ വോളി- 2020" നാളെ മുതൽ ഫെബ്രുവരി രണ്ട് വരെ പൂപ്പാറ ഗവ. കോളജിന്റെ പുലരി ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന മത്സരത്തിൽ പൂപ്പാറ സിക്‌സസും മുരിക്കാശ്ശേരി സിക്‌സസും തമ്മിൽ മത്സരിക്കും. 28 ന് കണ്ണൂർ ലൈക്കേഴ്‌സും കോഴിക്കോട് സിക്‌സസും തമ്മിലും ഏറ്റുമുട്ടും. 29ന് ഇടുക്കി ഗോൾഡ് കട്ടപ്പനയും പാമ്പാടുംപാറ സിക്‌സസും തമ്മിലാണ് മത്സരം. 30 ന്
രാജാക്കാട് സിക്‌സസും ശാന്തൻപാറ സിക്‌സസുമാണ് മത്സരിക്കുക. നാളെ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം രാജേഷ് അടിമാലി ഉദ്ഘാടനം ചെയ്യും. ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി ശെൽവം അദ്ധ്യക്ഷത വഹിക്കും. കോ- ഓഡിനേറ്റർ ലിജു വർഗീസ് സ്വാഗതം ആശംസിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേനാപതി ശശി പ്രസംഗിക്കും. സമാപന സമ്മേളനം 24 ന്യൂസ് അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ ഉദ്ഘാടനം ചെയ്യും. ശാന്തമ്പാറ സബ് ഇൻസ്‌പെക്ടർ വി. വിനോദ് കുമാർ സമ്മാനവിതരണം നിർവഹിക്കും. ബ്ലോക്ക് മെമ്പർ ബിജു വട്ടമറ്റം പഴയകാല വോളിബോൾ താരങ്ങളെ ആദരിക്കും.