logo
ലോഗോ

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ സുവർണ ജൂബിലി ആഘോഷവും വനിതാസമ്മേളനവും ഫെബ്രുവരി രണ്ടിന് കട്ടപ്പന ടൗൺ ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് ക്യാമ്പ് രജിസ്‌ട്രേഷൻ, 9.30 ന് ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത മലനാട് യൂണിയനിലെ കുട്ടികളുടെ മോഹിനിയാട്ടം, 10 ന് നടക്കുന്ന വനിതാസമ്മേളനം യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.കെ. വൽസ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ലത സുരേഷ്, സുരേഷ് ശാന്തികൾ, പ്രവീൺ വട്ടമല, ടി.പി. ഭാവന, കെ.എം. വിശാഖ്, കെ.പി. ബിനീഷ്, രജനി സന്തോഷ്, മിനി ശശി, ഗീത നരേന്ദ്രൻ, ഉഷ മോഹനൻ, സരിത മധു, അജിത ബാബു, സരള മുരളീധരൻ എന്നിവർ പ്രസംഗിക്കും. 11ന് സുവർണ ജൂബിലി സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വിനോദ് ഉത്തമൻ സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡംഗം ഷാജി പുള്ളോലിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ പി.എൻ. സത്യവാസൻ, പി.ആർ. രതീഷ്, പി.കെ. രാജൻ, മനോജ് ആപ്പാന്താനത്ത്, പി.എസ്. സുനിൽകുമാർ, എ.എസ്. സതീഷ്, വനിതാ സംഘം കേന്ദ്ര സമിതിയംഗം രേണുക ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 'ആരോഗ്യം ആയുർവേദത്തിലൂടെ" എന്ന വിഷയത്തിൽ ഡോ. ജിനേഷ് ജെ. മേനോൻ ക്ലാസെടുക്കും. വൈകിട്ട് നാലുമുതൽ സാംസ്‌കാരിക പരിപാടികൾ.