മന്ത്രി എം.എം. മണി പതാക ഉയർത്തും
ഇടുക്കി: 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാപഞ്ചായത്ത് മൈതാനിയിൽ രാവിലെ 8.10ന് വൈദ്യുതിമന്ത്രി എം.എം. മണി ദേശീയപതാക ഉയർത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ആംഡ് റിസർവ്ഡ് പൊലീസ്, വനിത ഉൾപ്പെടെയുള്ള ലോക്കൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ആന്റ് റെസ്‌ക്യൂ, എൻ.സി.സി, സ്‌കൗട്ട്, സ്റ്റുഡൻസ് പൊലീസ് തുടങ്ങിയവരുടെ പരേഡിന് പൈനാവ് എം.ആർ.എസ്, വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂൾ, ആംഡ് റിസർവ് പൊലീസ് എന്നിവരുടെ ബാന്റ് മേളം അകമ്പടിയേകും. പരേഡിന് ശേഷം ദേശാഭക്തി ഗാനം, യോഗ, നൃത്തം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രദർശന വടംവലി എന്നിവ അരങ്ങേറും.