തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ രവിവാര പാഠശാല യൂണിയൻതല ഫൈനൽപരീക്ഷ ഇന്ന് രാവിലെ 9.30ന് ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് നടക്കുന്ന കുട്ടികൾക്കുള്ള ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ഷാജി .എം ക്ലാസ് നയിക്കും. വിവിധ ശാഖകളിൽ നിന്നായി വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 782 മത്സരാർഥികൾ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, അമ്മമാർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പരീക്ഷ. രവിവാര പാഠശാലാ കരിക്കുലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ. യൂണിയൻ എംപ്ലോയീസ് ഫോറം മുഖ്യസംഘാടകരായ പരീക്ഷയ്ക്ക് യൂണിയൻ അഡ്. കമ്മിറ്റി മേൽനോട്ടം വഹിക്കും. ഓരോ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനങ്ങളും നൽകും.