തൊടുപുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30-ന് തൊടുപുഴയിൽ നടക്കുന്ന ''ചങ്കുറപ്പോടെ ഭാരതം'' - ''ഒരുക്കാം ഒരുമയുടെ ഭൂപടം'' പരിപാടിയുടെ പ്രചാരണാർത്ഥം ഇന്ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും യു ഡി എഫ് മണഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് എസ് അശോകനും കൺവീനർ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും അറിയിച്ചു.