accident
കരടിക്കുഴിക്ക് സമീപം ഇന്നലെയുണ്ടായ അപകടം

പീരുമേട്: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുത്ത് മടങ്ങവെ ബൈക്ക് ബസിലിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില ഗുരുതരം. അണക്കര പാമ്പുപാറ സ്വദേശികളായ മനോജ് ഇല്ലത്തിൽ മനോജ് (19), കീരോമുക്ക് അജയകുമാർ (17) എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 11.15ന് കരടിക്കുഴിക്ക് സമീപമായിരുന്നു അപകടം. പിൻസീറ്റിലിരുന്ന അജയകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ലേണേഴ്‌സ് ടെസ്റ്റ് പാസായ മനോജ് പീരുമേട്ടിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇരുവർക്കും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രുഷ നൽകി ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.