തൊടുപുഴ: മങ്കാട്ടിൽ ദേവസ്ഥാനം അറുമുഖശക്തി ബാസഭദ്രാ ക്ഷേത്രം ഹിന്ദുധർമ രക്ഷാ പുരസ്‌കാരം സിനിമാ സംവിധാകൻ അലി അക്ബറിന്. 11111 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി എട്ടിന് രാത്രി എട്ടിന് ക്ഷേത്ര സന്നിധിയിൽ ഡീൻ കുര്യാക്കോസ് എം.പി. കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ മികച്ച കർഷകനുള്ള കർഷകശ്രീ പുരസ്‌കാരവും മികച്ച വിദ്യാർത്ഥിക്കുള്ള വി.കെ. വിജയകുമാർ എൻഡോവ്‌മെന്റും മികച്ച സാമൂഹിക പ്രവർത്തകനുള്ള മങ്കാട്ടിൽ രാഘവൻ മെമ്മോറിയൽ ഗ്രാമമിത്ര പുരസ്‌കരാവും ചടങ്ങിൽ സമർപ്പിക്കും. തുടർന്ന് വിവിധ കലാപരിപാടികളും തിരുവനന്തപുരം ട്രാക്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രതിഷ്ഠാചാര്യൻ സ്വാമി ദേവചൈതന്യ, പുരസ്‌കാര സമിതി അദ്ധ്യക്ഷ വത്സമ്മ ടീച്ചർ, ദേവസ്ഥാനം സെക്രട്ടറി അനന്ദു ജെ.മങ്കാട്ടിൽ എന്നിവർ പങ്കെടുത്തു.