കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം അയ്യപ്പൻകോവിൽ ശാഖയുടെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരുദേവ ക്ഷേത്ര പുനപ്രതിഷ്ഠയും ഉത്സവവും ഫെബ്രുവരി ഒന്നുമുതൽ ഒൻപത് വരെ ആഘോഷിക്കും. ഒന്നിന് രാവിലെ ആറിന് ഉഷപൂജ, മുളപൂജം 6.30 ന് ഗുരുപൂജ, ഏഴിന് ഗണപതിഹോമം, എട്ടിന് കലശപൂജ, 10 ന് കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 7.15 നും എട്ടിനും മധ്യേ കുമാരൻ തന്ത്രികൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും., രണ്ടിനും നാലിനും പതിവു പൂജകൾക്ക് പുറമേ രാവിലെ ഏഴിന് ഗുരുപൂജ, മഹാഗണപതിഹോമം, എട്ടിന് ശ്രീബലി, ഒൻപതിന് നവകം, ഒന്നിന് അന്നദാനം, ആറിന് കാഴ്ചശ്രീബലി . മൂന്നിന് രാവിലെ 8.30 ന് മഹാമൃത്യുഞ്ജയ ഹോമം, 11 ന് കലശപൂജ, ഒന്നിന് അന്നദാനം, അഞ്ചിന് രാവിലെ പതിവുപൂജകൾക്ക് പുറംഗ ഏഴിന് ഗുരുദേവ പുനപ്രതിഷ്ഠ, 11.30 ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി. യോഗംമലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഗുരുദേവ ക്ഷേത്ര സമർപ്പണം നിർവഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. കുമാരൻ തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എൽ. ബാബു, വി.ആർ. ശശി, പി.എൻ. സത്യവാസൻ, സി.കെ. വൽസ, സുരേഷ് ശാന്തികൾ, ലത സുരേഷ്, പ്രവീൺ വട്ടമല, ടി.പി. ഭാവന, സജീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിക്കും. ആറിന് രാവിലെമുതൽ പതിവുപൂജകൾ, ഏഴിന് പതിവുപൂജകൾക്ക് പുറമേ രാവിലെ 8.15 ന് ഗുരുതിപൂജ. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 5.30 ന് കിഴക്കേമാട്ടുക്കട്ട മഹാഗണപതി ക്ഷേത്രത്തിൽ നിന്നു ഘോഷയാത്ര. ഒൻപതിന് രാവിലെ 10.30 ന് ആയില്യപൂജ, രാത്രി എട്ടുമുതൽ കോട്ടയം മെഗാബീറ്റ്‌സിന്റെ ഗാനമേള.